അനിശ്ചിതത്വത്തിന്‍
കറുത്ത ചില്ലുകള്‍,
അടഞ്ഞ ജാലക-
പ്പടിക്കല്‍ നിന്നു ഞാന്‍.
കരയും കുഞ്ഞുങ്ങള്‍,
സിമന്റു ബെഞ്ചുകള്‍,
മരുന്നു ചീട്ടിന്റെ
പതിഞ്ഞ മര്‍മ്മരം.
കൊടും വെയിലിലും
പെരും മഴയിലും
പനിച്ചു ചാകാത്ത
കളിമണ്‍ കുട്ടികള്‍.
ചെറിയ ബോര്‍ഡുകള്‍,
വലിയ വാക്കുകള്‍,
അതിനു മുകളിലൂ-
ടരിയുറുമ്പുകള്‍.
ചുമച്ചു തുപ്പുന്ന
കറുത്ത കുഞ്ഞുമായ്
പുറത്തു വന്നൊരാള്‍,
അകത്തു കേറി ഞാന്‍.
അകത്തില്ലാ ഡോക്ടര്‍
പുറത്തില്ലാ ഡോക്ടര്‍
കുറിപ്പടിയിലൊ-
രെഴുത്തുമില്ലെന്നോ?
No comments:
Post a Comment